തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സുപ്രീംകോടതി ബഞ്ചിന് മുന്‍പാകെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുമെന്ന് മന്ത്രി ഏ.കെ.ബാലന്റെ ഓഫീസ് അറിയിച്ചു. ഏ.കെ.ബാലന്‍ ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലുമായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായി അദ്ദേഹം ചര്‍ച്ച നടത്തും. മന്ത്രി ഡല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയ ശേഷം കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Discussion about this post