തിരുവനന്തപുരം: കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ ലീഗല്‍ അനലിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമബിരുദം, അഭിഭാഷക വൃത്തി
യിലെ രണ്ടുവര്‍ഷത്തെ പരിചയം, കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും സംബന്ധിച്ച കാര്യങ്ങളില്‍ ഒരു വര്‍ഷത്തെ പരിചയം, കമ്പ്യൂട്ടര്‍ സാക്ഷരത, മലയാളം, ഇംഗ്ലീഷ് ഭാഷയിലെ വൈദഗ്ദ്ധ്യം എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. പ്രായം 40-ല്‍ താഴെ. വിശദവിവരങ്ങള്‍ കമ്മീഷന്‍ ഓഫീസില്‍നിന്ന് നേരിട്ടോ www.kescpcr.kerala.gov.in എന്ന വെബ്‌സൈറ്റില്‍
നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെക്രട്ടറി, കേരള സംസ്ഥാന ബാലാവ കാശസംരക്ഷണ കമ്മീഷന്‍, വാന്റോസ് ജംഗ്ഷന്‍, തിരുവനന്തപുരം – 695 034 എന്ന വിലാസത്തില്‍ 2016 ഒക്‌ടോബര്‍ 15-ന് വൈകിട്ട് 05.00 മണിക്കകം ലഭിക്ക ണം.
Discussion about this post