ന്യൂഡല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഒരാഴ്ച കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കി. 250 ഓളം മെഡിക്കല്‍ സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഏകീകൃത കൗണ്‍സിലിംഗിലൂടെ ഈ സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം പ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കരുണ മെഡിക്കല്‍ കോളജ് തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജയിംസ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു.
Discussion about this post