തിരുവനന്തപുരം: നവരാത്രി മഹോല്‍സവത്തോടനുബന്ധിച്ചുള്ള ഉടവാള്‍ കൈമാറ്റ ചടങ്ങ് തക്കല പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
തമിഴ്‌നാട് ദേവസ്വം ജോയിന്റ് കമ്മീഷണര്‍ ഭാരതി ഉടവാള്‍ ഏറ്റുവാങ്ങി. ഉടവാള്‍ നവരാത്രി ഘോഷയാത്രയില്‍ അകമ്പടിയായി കൊണ്ടുപോകും. ചടങ്ങില്‍ പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍, പത്മനാഭപുരം കൊട്ടാരം ക്യൂറേറ്റര്‍ ആര്‍. രാജേഷ്‌കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Discussion about this post