തിരുവനന്തപുരം: നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടു പോകുന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വനം പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും. വയല്‍, തണ്ണീര്‍ത്തടം നികത്തലുകളും, വനം കയ്യേറ്റവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി വിഷയങ്ങളിലെപ്പോലെ തന്നെ വികസനത്തിനും ശക്തവും സുദൃഢവുമായ നിലപാടെടുക്കും. അനിവാര്യമായ വികസനത്തിന് വനഭൂമി, നദി തുടങ്ങിയവ ഉപയോഗിക്കേണ്ടിവന്നാല്‍ അതിനാവശ്യമായ നിയമപരമായ മാര്‍ഗങ്ങള്‍ കൈകൊളളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൈയ്യേറ്റവും വന്യമ്യഗവേട്ടയും കുറയ്ക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹരായവര്‍ക്കുളള ക്യാഷ് അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ആരണ്യം വന്യ ജീവി വാരാഘോഷ പ്രത്യേക പതിപ്പിന്റെ പ്രകാശനം മന്ത്രി.കെ.രാജു, ഡി.കെ മുരളി, എം.എല്‍.എക്കു നല്‍കി നിര്‍വഹിച്ചു. മേയര്‍ വി.കെ.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.ഗോപിനാഥ് മുതുകാട്, ഡി.കെ.മുരളി എം.എല്‍.എ, വി.കെ. മധു, മാരപാണ്ഡ്യന്‍ ഐ.എ.എസ്, ഡോ.ബി.എസ്.കോറി ഐ.എഫ്.എസ്, എസ്.സി.ജോഷി ഐ.എഫ്.എസ്, റ്റി.പി.നാരായണന്‍കുട്ടി ഐ.എഫ്.എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജി.ഹരികുമാര്‍ ഐ.എഫ്.എസ് സ്വാഗതവും സി.എസ് യാലക്കി ഐ.എഫ്.എസ് നന്ദിയും പറഞ്ഞു.
Discussion about this post