തിരുവനന്തപുരം: സ്വാശ്രയ ഫീസ് വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലി്ക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ഇനി ഒക്ടോബര്‍ 17 വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. നിരാഹാര സമരം ഒഴിവാക്കി സഭയ്ക്കു പുറത്ത് പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്.
നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നീണ്ട ഇടവേള വന്ന സാഹചര്യത്തിലാണു സഭയിലെ നിരാഹാര സമരം തത്കാലം അവസാനിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി 15, 16, 17 തീയതികളില്‍ വിവിധ ജില്ലകളില്‍ ജനകീയസദസ് സംഘടിപ്പിക്കും. 17നു വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന ജനകീയ സദസില്‍ എല്ലാ യുഡിഎഫ് നേതാക്കളും പങ്കെടുക്കും.
Discussion about this post