കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന റൗഫ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി.
അതേസമയം ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പുതിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ മുന്‍ അഡി. ഡയറക്ടര്‍ ജനറല്‍ കെ.സി. പീറ്ററെയും ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിയെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.
Discussion about this post