കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ ബര്‍മ്മ ഹോട്ടല്‍ പരിസരത്ത് കുത്തേറ്റ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മരിച്ചു. എസ്ഡിപിഐ നീര്‍ച്ചാല്‍ യൂണിറ്റ് പ്രസിഡന്റ് കണ്ണൂര്‍ സിറ്റി പൂവളപ്പ് ഫാറൂഖ് (45) ആണു മരിച്ചത്. ഇന്നു രാവിലെ പതിനൊന്നിനാണു ഫാറൂഖിനു കുത്തേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗ് ആണെന്നു എസ്ഡിപിഐ ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ സിറ്റി സ്വദേശി അബ്ദുല്‍ റൗഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി പ്രവര്‍ത്തകന്‍ രമിത്തിനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടി കണ്ണൂരില്‍ കൊല്ലപ്പെടുന്നത്.
Discussion about this post