തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 117-ാം ജയന്തി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഡിസംബര്‍ 25, 26, 27 തീയതികളില്‍ നടക്കുന്ന കോടി അര്‍ച്ചന മഹായജ്ഞത്തിന്റെ സ്വാഗതസംഘം കാര്യാലയം ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സ്വാമി ശങ്കരപാദാനന്ദ സരസ്വതി, ജനറല്‍ കണ്‍വീനര്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Discussion about this post