തിരുവനന്തപുരം: ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം നൂറു ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന്റെ ഭാഗമായി തപാല്‍ വകുപ്പ് പുറത്തിറക്കുന്ന ദൈവദശകം സ്റ്റാമ്പിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പോസ്റ്റല്‍ ഡയറക്ടര്‍ എ. തോമസ് ലൂര്‍ദ് രാജ് സ്റ്റാമ്പ് മുഖ്യമന്ത്രിക്ക് കൈമാറി. അറുപതു വിദേശ ഭാഷകളിലേക്കും നാല്‍പത് ഇന്ത്യന്‍ ഭാഷകളിലേക്കുമാണ് ദൈവദശകം തര്‍ജ്ജമ ചെയ്യുന്നത്. ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് ഒഡിയ ഭാഷയിലേക്കുള്ള പരിഭാഷ നിര്‍വഹിക്കുന്നത്. പരിഭാഷകളെല്ലാം സംഗ്രഹിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ ഗിരീഷ് ഉണ്ണികൃഷ്ണനാണ്.
Discussion about this post