തിരുവനന്തപുരം: നിലവിലെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറോടൊപ്പം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെക്കൂടി ചുമതലപ്പെടുത്തി ഉത്തരവായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെക്കൂടി ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരപ്പെടുത്തിയാല്‍ മാത്രമേ പഞ്ചായത്ത് പരിധിയില്‍ വരുന്ന സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post