ബംഗളൂരു: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കോടതി ഉത്തരവ്. വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍ വാങ്ങിയ പണത്തിന് 12 ശതമാനം പലിശയടക്കം 1.60 കോടി രൂപ തിരികെ നല്കാനാണ് ബാംഗ്ലൂര്‍ അഡീഷണല്‍ സിറ്റി സിവില്‍ കോടതി ഉത്തരവിട്ടിരിക്കുന്നത് കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി.
സോളാര്‍ പദ്ധതിയ്ക്ക് കേന്ദ്ര സബ്‌സിഡി നല്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച് വ്യവസായി എം.കെ കുരുവിളയാണ് റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്തത്. ഉമ്മന്‍ ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആന്ഡ്രൂസ് വഴിയാണ് ഉമ്മന്‍ചാണ്ടിയുമായി പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജിന്റെ ഫോണില്‍ വിളിച്ച് ഉമ്മന്ചാണ്ടിയുമായി സംസാരിച്ചിരുന്നെന്നും പലപ്പോഴായി ഒരു കോടി 35 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നും കുരുവിളയുടെ പരാതിയില്‍ പറയുന്നു.
സ്‌കോസ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് എന്ന കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. ഈ കമ്പനിയാണ് കുരുവിളയില്‍ നിന്ന് പണം കൈപ്പറ്റിയത്. കമ്പനി എംഡി ബിനു നായര്‍, ആന്‍ഡ്രൂസ്, ദില്‍ജിത് എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍ 2015 മാര്ച്ച് 23ന് ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post