ന്യൂഡല്‍ഹി: സൈന്യത്തിന്റെ കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തിനു തടയിട്ടുകൊണ്ട് വ്യോമസേന. ഹാക്ക് ചെയ്യാന്‍ കഴിയാത്ത സ്മാര്‍ട്ട് ഫോണുകള്‍ സേനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും നല്‍കാനാണ് വ്യോമസേന തീരുമാനിച്ചു. സൈന്യത്തിന്റെ സ്വന്തം നെറ്റ് വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയാനാണ് പുതിയ നീക്കം. 300 കോടി രൂപയാണ് പുതിയ സംവിധാനത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിരിയ്ക്കുന്നത്.
ഔദ്യോഗികമായി സേനയുടെ ഭാഗമാകുമ്പോഴാണ് പുതിയ ഫോണ്‍ നല്‍കുന്നത്. വോയ്സ് കോളിംഗ്, വീഡിയോ കോളിംഗ് അടക്കമുള്ള എല്ലാ സാധാരണ സേവനങ്ങളും പുതിയ സ്മാര്‍ട്ട് ഫോണിലും ലഭ്യമാകുമെങ്കിലും മറ്റ് ഫോണുകളില്‍ ഉപയോഗിയ്ക്കുന്ന ആപ്പുകള്‍ ഇതില്‍ പ്രവര്‍ത്തിക്കുകയില്ല.
സേനാംഗങ്ങളുടെ സര്‍വീസ് നമ്പറുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറാകും നല്‍കുക. അംഗങ്ങള്‍ എവിടെയായിരുന്നാലും വ്യോമസേനയുടെ നെറ്റ് വര്‍ക്കുമായി എപ്പോഴും കണക്ട് ആയിരിക്കും. രാജ്യത്തെ എല്ലാ എയര്‍ബേസുകളുമായും എപ്പോഴും സ്മാര്‍ട്ട് ഫോണ്‍ ബന്ധപ്പെടുത്തിയിരിക്കും.
Discussion about this post