തിരുവനന്തപുരം: തെരുവുനായക്കൂട്ടം കടിച്ചുകീറിയ തൊണ്ണൂറു വയസുകാരന്‍ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്. വീടിന്റെ സിറ്റ് ഔട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പുലര്‍ച്ചെ 4.30 ഓടെ അഞ്ച് നായ്ക്കള്‍ ചേര്‍ന്നാണ് രാഘവനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഘവനെ വര്‍ക്കല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.












