തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നു ധനകാര്യബില്ലിന്റെ ചര്‍ച്ചയില്‍ മറുപടി പറയവേ ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിവര്‍ദ്ധിപ്പിച്ചിരുന്നു.
ജനകീയ പ്രതിഷേധത്തെ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നതായും ഇക്കാര്യത്തില്‍ പ്രയോഗിക തീരുമാനം എടുക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭാഗ ഉടമ്പടിക്കും 1000 രൂപ ഈടാക്കുന്ന രീതിയിലേക്കോ വസ്തുവിനു പരിധി നിശ്ചയിച്ച് നികുതി ഈടാക്കുന്ന രീതിയിലേക്കോ തീരുമാനം കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post