ശ്രീനഗര്‍: ശ്രീനഗറില്‍ നൗഹാട്ട, ഖന്യാര്‍, സഫകദാല്‍, റെയ്‌നവാരി, മഹാരാജ ഗുഞ്ച്, ബതമാലൂ പ്രദേശങ്ങളില്‍ സുരക്ഷാസേന കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജാമിയ പള്ളിയിലേക്ക് വിഘടനവാദികള്‍ പ്രകടനത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
അക്രമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 112–ാം ദിവസവും താഴ്വരയിലെ സാധാരണ ജനജീവിതം പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല.
Discussion about this post