തിരുവനന്തപുരം: പിഎസ് സി പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പിഎസ് സിക്ക് മലയാള ഭാഷ മ്ലേച്ഛമായ പോലെയാണ്. ഈ അവസ്ഥ ഒരു സംസ്ഥാനത്തുമില്ല. മാതൃഭാഷ പഠിക്കാതെ ബിരുദം ലഭിക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ കേരളപ്പിറവി സന്ദേശത്തില്‍ വ്യക്തമാക്കി.
Discussion about this post