Saturday, May 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ സമീപ സംസ്ഥാനങ്ങള്‍ സഹകരിക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 9, 2016, 04:44 pm IST
in കേരളം

തിരുവനന്തപുരം: ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീര്‍ഥാടകരെ ബോധവത്കരിക്കാനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമീപ സംസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ഥാടകര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുഗമമായ ദര്‍ശനവും, സുരക്ഷിത സഞ്ചാരവും, വൃത്തിയുള്ള പരിസ്ഥിതിയും ഒരുക്കുന്നത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമല ഒരു പരിസ്ഥിതിലോല പ്രദേശമായതിനാല്‍ വനപ്രദേശത്തിന്റെ തനിമ അതേപടി സംരക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണ്. ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നുണ്ട്. ആനകളുള്‍പ്പെടെ വനത്തിലെ നിരവധി മൃഗങ്ങള്‍ പ്ലാസ്റ്റിക് ഉള്ളില്‍ച്ചെന്ന് മരിക്കുന്ന സംഭവങ്ങളുണ്ട്. സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാനാണ് പലരും പ്ലാസ്റ്റിക് കുപ്പികളുമായി വരുന്നത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര കമ്മിറ്റിയും ദേവസ്വം ബോര്‍ഡും കുടിവെള്ളം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ള കിയോസ്‌കുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്ലാസ്റ്റിക് വിമുക്ത ശബരിമലയ്ക്കായി മാധ്യമങ്ങളിലൂടെ പ്രചാരണ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇത്തരത്തില്‍ അതത് ഭാഷകളില്‍ പ്രചാരണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അടിയന്തരസാഹചര്യങ്ങളില്‍ മികച്ച ഏകോപനവും ആശയവിനിമയവും സാധ്യമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രത്യേക ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ സെന്ററുകളില്‍ നിന്ന് ശബരിമലയിലെ കേന്ദ്രീകൃത ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്കും തിരുവനന്തപുരത്തേക്കും ബന്ധം സ്ഥാപിച്ചാല്‍ കൃത്യമായ വിവരങ്ങളുടെ കൈമാറ്റം സുഗമമാവും. സെക്രട്ടറിതലത്തില്‍ സംസ്ഥാനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുമായി പ്രധാന വിഷയങ്ങളില്‍ ആശയവിനിമയം നടത്തും. ഇത്തരം സെന്ററുകള്‍ ആരംഭിക്കുന്നതിനൊപ്പം ആവശ്യമായ പ്രചാരണവും നല്‍കണം.

തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലയ്ക്കലിലെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ നീണ്ടനേരം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക ക്യൂ കോംപ്ലക്‌സുകള്‍ നിര്‍മിച്ചിട്ടുണ്ട്. പമ്പാ നദി മലിനീകരണ വിമുക്തമാക്കലും വലിയ വെല്ലുവിളിയാണ്. ഇതിനായി സന്നിധാനത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ കുളിക്കാനിറങ്ങുന്ന ഓരോ തീര്‍ഥാടകനും നദി ശുചിയായി സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസിലാക്കണം. സുരക്ഷയ്ക്കായി ആവശ്യമായ പോലീസിനെയും പ്രത്യേക സേനകളെയും വിന്യസിച്ചിട്ടുണ്ട്. ആരോഗ്യസൗകര്യങ്ങളും മെച്ചപ്പെടുത്തി. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന് നടപടികളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശബരിമല വൃത്തിയായും പച്ചപ്പോടും സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ശബരിമല മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ നിലയ്ക്കലില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് തെലങ്കാന മന്ത്രി എ. ഇന്ദ്രകിരണ്‍ റെഡ്ഢി അഭിപ്രായപ്പെട്ടു. അവിടെ തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളുമുള്ള അമിനിറ്റി സെന്റര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. തെലങ്കാനയിലെ ഭദ്രാചലം ശ്രീരാമക്ഷേത്രത്തിനു സമീപമോ മറ്റേതെങ്കിലും ക്ഷേത്രത്തിനടുത്തോ പകരം അഞ്ചേക്കര്‍ സ്ഥലം കേരളത്തിന് അനുവദിക്കാെമന്നും അദ്ദേഹം അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര കമ്മിറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ വുകപ്പ് മേധാവികള്‍ അതത് വകുപ്പുകള്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെപ്പറ്റി വിശദീകരിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അഭിപ്രായങ്ങള്‍ അറിയിച്ചു. ഉച്ചക്കുശേഷം തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലൂന്നി ചര്‍ച്ചകള്‍ നടന്നു.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies