Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ത്ഥാടനം: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കും

by Punnyabhumi Desk
Nov 16, 2016, 05:59 pm IST
in കേരളം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി പമ്പയില്‍ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ഏര്‍പ്പെടുത്തി. മണ്ഡലമകര വിളക്ക് തീര്‍ത്ഥാടനത്തിന് മുന്നോടിയായി റവന്യൂദുരന്ത നിവാരണ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ചേംബറില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

തീര്‍ത്ഥാടകരുടെയും തീര്‍ത്ഥാടന കേന്ദ്രത്തിന്റെയും സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണുള്ളത്. മകരവിളക്ക് സമയത്ത് വയര്‍ലസ്, ഹോട്ട്‌ലൈന്‍, ഇന്റര്‍നെറ്റ്, ഹാം റേഡിയോ എന്നീ സംവിധാനങ്ങള്‍ വിവിധ കളക്ടറേറ്റുകള്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍, റാന്നി എന്നിവിടങ്ങളില്‍ ബന്ധിപ്പിച്ച് ഈ സെന്ററില്‍ നിന്ന് ശക്തമായ ആശയവിനിമയ ശൃംഖല പ്രവര്‍ത്തനക്ഷമമാക്കാനാകും. സെന്ററില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. തീര്‍ത്ഥാടന കാലയളവില്‍ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. പുല്ലുമേട് ദുരന്ത സമയത്ത് വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ച സാഹചര്യം കണക്കിലെടുത്ത് 65ഓളം ആസ്‌ക ലൈറ്റുകള്‍ തന്ത്രപ്രധാന പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി വിതരണം തടസപ്പെട്ടാലും വെളിച്ചക്കുറവ് ഉണ്ടാകില്ല.

വെടിമരുന്ന്, ഇന്ധനങ്ങള്‍, മറ്റു അപകടസാധ്യതയുള്ള സാമഗ്രികള്‍ എന്നിവയുടെ ഉപയോഗവും സംഭരണവും കര്‍ശനമായ സുരക്ഷാ വ്യവസ്ഥകള്‍ക്ക് വിധേയമായേ നടക്കുന്നുള്ളൂ എന്ന് ബന്ധപ്പെട്ട വകുപ്പുകളും കളക്ടര്‍മാരും ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, മോട്ടോര്‍ വെഹിക്കിള്‍, ദേവസ്വം, റവന്യൂ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എക്‌സൈസ്, പൊതുമരാമത്ത്, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി മേഖലയിലെ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങള്‍ സുരക്ഷായാത്ര നടത്തി കണ്ടെത്തി പരിഹരിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുള്ള മകരവിളക്ക് വ്യൂ പോയിന്റുകളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സേഫ് ശബരിമല പദ്ധതിയില്‍ പമ്പ മുതല്‍ ശബരിമല വരെയുള്ള പാതയില്‍ 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളില്‍ അത്യാധുനിക സംവിധാനങ്ങളോടെ കാര്‍ഡിയോളജി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പമ്പ കേന്ദ്രീകരിച്ച് അമൃത ഹോസ്പിറ്റല്‍, മുത്തൂറ്റ് എന്നിവരുടെ സഹായത്തോടെ രണ്ട് ലൈഫ് സേവിംഗ് ആംബുലന്‍സുകളുടെ സഹായം ലഭ്യമാണ്. എരുമേലി പമ്പാ പാതയിലും കാനന പാതയിലും മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു കണ്‍ട്രോള്‍ റൂം ഈ സംവിധാനങ്ങളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നു. തീര്‍ത്ഥാടകരെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി ടോള്‍ഫ്രീ ലൈന്‍ ഏര്‍പ്പെടുത്തും. ഏതെങ്കിലും സ്ഥാപനം അമിതവില ഈടാക്കിയാല്‍ ടോള്‍ ഫ്രീ ലൈനില്‍ ബന്ധപ്പെട്ടാല്‍ ഉടന്‍ പരാതി പരിഹാരം ലഭ്യമാകും. പരാതി സംബന്ധിച്ച മറുപടി മൊബൈലിലേക്ക് മെസേജായി എത്തും.

ഈ വര്‍ഷം എണ്ണൂറ് ശുചീകരണ ജോലിക്കാരെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിച്ചിട്ടുണ്ട്. മാലിന്യം നീക്കം ചെയ്തു ഇന്‍സിനറേറ്ററുകളില്‍ എത്തിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയി നാല് ഡപ്യൂട്ടി കളക്ടര്‍മാര്‍, എട്ട് തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് നിയമന നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യം, ഗ്രാമ വികസനം, സിവില്‍ സപ്ലൈസ്, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌ക്വാഡുകള്‍ രൂപീകരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാധനങ്ങളുടെ ഗുണനിലവാരം, കൃത്യമായ വില, അളവ് തൂക്കത്തില്‍ കൃത്യത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കും.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies