തിരുവനന്തപുരം: എ.ഡി.ജി.പി. ആര്‍. ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശ ചീഫ് സെക്രട്ടറി തള്ളി. ഗതാഗത കമ്മീഷണറായിരിക്കേ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാഫണ്ടിന്റെ വിനിയോഗം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം തുടങ്ങിയവയാണ് വിജിലന്‍സ് അന്വേഷണത്തിന് ഗതാഗതവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നത്. ഇതുസംബന്ധിച്ച ഫയല്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
Discussion about this post