കാണ്‍പൂര്‍: യുപിയിലെ പുഖ്രായനില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി. തിങ്കളാഴ്ച രാവിലെ തകര്‍ന്ന ബോഗികളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അഗ്നിശമനസേന അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ 200 ലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. പാറ്റ്ന-ഇന്‍ഡോര്‍ എക്സ്പ്രസാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Discussion about this post