ന്യൂഡല്‍ഹി : കള്ളപ്പണം മാറ്റുന്നതിനായി മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കുമെന്ന് ആദായനികുതി വകുപ്പ്. പണം നിക്ഷേപിക്കുന്നവര്‍ക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ മുന്‍ ധാരണ പ്രകാരം അസാധുവാക്കപ്പെട്ട 500,1000 നോട്ടുകള്‍ നിക്ഷേപിക്കുകയും പിന്നീട് അത് പുതിയ നോട്ടുകളായി പിന്‍വലിക്കുകയും ചെയ്താല്‍ അത് ബിനാമി നിയമത്തിന്റെ പരിധിയില്‍ വരും . ഈ നിയമത്തിനനുസരിച്ച് നിക്ഷേപിക്കുന്നവര്‍ക്കും അക്കൗണ്ട് ഉടമയ്ക്കും ഒരേ വകുപ്പിലുള്ള കേസ് നേരിടേണ്ടി വരും.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നിലവില്‍ വന്ന നവംബര്‍ 8 നു ശേഷം രാജ്യത്തെ ജന്‍ധന അക്കൗണ്ടുകളില്‍ അസ്വാഭാവികമായ രീതിയില്‍ നിക്ഷേപം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കാനാണ് തീരുമാനം . ആദായ നികുതി വകുപ്പ് ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം.
Discussion about this post