തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ അഗ്രഹാരങ്ങളില്‍ സ്ഥിരം താമസക്കാരും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ മുന്നാക്ക സമുദായാംഗങ്ങളുടെ വീടുകളുടെ പുനരുദ്ധാരണത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു തവണ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.kswcf.org. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15.












