തിരുവനന്തപുരം: തിങ്കളാഴ്ച കേരളത്തില്‍ എല്‍.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷിസംഘത്തിന് അനുമതി നിഷേധിച്ചതിലും സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.












