തിരുവനന്തപുരം: തുടര്‍ച്ചയായ 89 ദിവസത്തിലധികം അനധികൃതമായി അവധി എടുക്കുന്നവരെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസിയില്‍ തീരുമാനം. ഇത്തരത്തില്‍ ജോലിക്കു ഹാജരാകാത്ത 1,200 പേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ഡിസംബര്‍ 1ന് വൈകുന്നേരം അഞ്ചിനു മുമ്പു നേരിട്ടെത്തി കാരണം ബോധിപ്പിക്കാത്തവരെ പിരിച്ചുവിടാനാന്‍ മാനേജ്മെന്‍റ് കര്‍ശന നിര്‍ദേശം നല്‍കി.












