Monday, July 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോഴിക്കോട് മെഡിക്കല്‍ കോളജിനെ ലോകനിലവാരത്തിലേക്കുയര്‍ത്തും

by Punnyabhumi Desk
Nov 30, 2016, 07:19 pm IST
in കേരളം

കോഴിക്കോട്: അഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ലോകനിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് ആരോഗ്യകുടുംബക്ഷേമസാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇ.എന്‍.ടി വിഭാഗത്തിലെ നവീകരിച്ച സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് പാത്തോളജിയുടെയും പൊള്ളലേറ്റവര്‍ക്കായുള്ള ബേണ്‍സ് ഐ.സി.യുവിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നവീകരിച്ച സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് പാത്തോളജിയില്‍ ലോക നിലവാരത്തിലുള്ള ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും പോരായ്മകള്‍ പരിഹരിച്ച് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഓരോ ഘടകവും ശ്രദ്ധിച്ച് ലഭ്യമാക്കാവുന്ന സഹായ പദ്ധതികള്‍ നടപ്പിലാക്കും. ജനിച്ചയുടന്‍ കുഞ്ഞുങ്ങളുടെ ശ്രവണശേഷി പരിശോധിച്ച് നേരത്തേ തന്നെ കോക്ലിയാന്‍ ഇംപ്ലാന്റേഷനുള്ള സൗകര്യം ഒരുക്കും. ജനിച്ച് 18 മാസത്തിനുള്ളില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തണമെന്നാണ് വിദഗ്ധാഭിപ്രായം. കുട്ടികളുടെ ശ്രവണ സഹായി ഉപകരണങ്ങളുടെ കാലാവധി നീട്ടാന്‍ സംവിധാനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സൗകര്യം മറ്റു മെഡിക്കല്‍ കോളജുകളില്‍ പടിപടിയായി ലഭ്യമാക്കും. അമ്പതിലേറെ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ശ്രവണ ശേഷി പരിശോധനയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ഉപഹാര സമര്‍പ്പണവും രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗരേഖ പ്രകാശനവും ബോണ്‍ ആങ്കേഡ് ശ്രവണ സഹായി വിതരണവും മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്‌റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി പ്രൊജക്ടിന്റെ സാമ്പത്തിക സഹായത്തോടെയാണ് നവീകരണം പൂര്‍ത്തീകരിച്ചത്. സെന്റര്‍ വിപുലീകരിച്ചതിലൂടെ കൂടുതല്‍ രോഗികള്‍ക്ക് സമയ്ബന്ധിത ചികിത്സ നല്‍കാനാവും. ജന്മനായുള്ള കേള്‍വിക്കുറവ് കണ്ടെത്താനുള്ള സംവിധാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. യു.എസ്, ജര്‍മനി എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക ശ്രവണ പരിശോധന ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

വിഷ്വല്‍ റീ ഇന്‍ഫോഴ്‌സ്‌മെന്റ് ഓഡിയോ മീറ്റര്‍, ഇംപിഡന്‍സ് ഓഡിയോ മീറ്റര്‍, എ.ബി.ആര്‍, ഹിയറിംഗ് എയ്ഡ് അനലൈസര്‍ റൂം, റിയല്‍ ഇയര്‍ മെഷര്‍മെന്റ് ഫോര്‍ ഹിയറിംഗ് എയ്ഡ് ഫിറ്റിംഗ് ആന്‍ഡ് വെരിഫിക്കേഷന്‍, സീപീച്ച് തെറാപ്പി വിഭാഗത്തില്‍ ഡോക്‌ടേഴ്‌സ് സ്പീച്ച് തുടങ്ങിയവയാണ് ഇവയില്‍ ചിലത്. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജാണ് ഇതില്‍ പല സംവിധാനങ്ങളും ആദ്യമായി ഒരുക്കിയിട്ടുള്ളത്. 1.18 കോടി ചെലവിട്ട് ഒരുക്കിയ, പൊള്ളലേറ്റവര്‍ക്കുള്ള ബേണ്‍ ഐ.സി.യുവില്‍ ഒരേ സമയം നാല് പുരുഷന്‍മാര്‍ക്കും നാല് സ്ത്രീകള്‍ക്കും പരിചരണം നല്‍കാനാവും. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies