Sunday, August 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സഹകരണപ്രതിസന്ധി; നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും : മുഖ്യമന്ത്രി

by Punnyabhumi Desk
Dec 1, 2016, 04:28 pm IST
in കേരളം

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണപ്രതിസന്ധി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിയമസഭ പാസാക്കിയ നിയമത്തിന് അനുസൃതമായാണ് കേരളത്തിന്റെ സഹകരണമേഖല പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം സംഘങ്ങളും കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്നുണ്ട്. ഒരു പരിശോധനയ്ക്കും സര്‍ക്കാര്‍ എതിരല്ല. സാമ്പത്തികകാര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പരിശോധിക്കുന്നതില്‍ തടസ്സമില്ല. കള്ളപ്പണ ആരോപണമുണ്ടെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പരിശോധിക്കുന്നതിലും പ്രശ്‌നമില്ല. സഹകരണമേഖല ജനങ്ങളുടെ വിശ്വാസം നേടി സുതാര്യമായി പ്രവര്‍ത്തിക്കുന്ന മേഖലയാണ്. കാര്‍ഷിക വായ്പയുള്‍പ്പെടെ ഏറ്റവും കൂടുതല്‍ നല്‍കി വിശ്വാസം നേടിയതുകൊണ്ടാണ് പിടിച്ചുനില്‍ക്കാനാകുന്നത്. പ്രാഥമിക സഹകരണങ്ങള്‍ കോര്‍ ബാങ്കിംഗ് സൗകര്യത്തിലൂടെ ജില്ലാ ബാങ്കുകളുമായി ബന്ധിപ്പിക്കണം. ഇതിനായി ബാങ്കുകളുടെ സോഫ്ട്‌വെയറുകള്‍ ഏകീകൃതമാക്കണം. സംസ്ഥാന സഹകരണ ബാങ്കുകള്‍ ജില്ലാ ബാങ്കുകളുടെ പ്രശ്‌നം പരിഹരിക്കാനും സഹായിക്കാനും നേതൃത്വം വഹിക്കണം.

സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ക്രെഡിറ്റ് മേഖലയില്‍ സഹകരണമേഖലയെ സഹായിക്കാന്‍ നബാര്‍ഡും തയാറാകണം. സഹകരണവകുപ്പും പ്രശ്‌നപരിഹാരത്തിന് കൂടെയുണ്ടാകും. പ്രാഥമിക സഹകരണ മേഖലയില്‍ ഏതെങ്കിലും ബാങ്ക് വഴിവിട്ട് നടപടി സ്വീകരിച്ചാല്‍ സംരക്ഷിക്കില്ല. ജില്ലാ സഹകരണ ബാങ്കുകളില്‍ മിറര്‍ അക്കൗണ്ടുകള്‍ ആരംഭിച്ച് പ്രാഥമിക ബാങ്കുകളില്‍ എത്തുന്നവര്‍ക്ക് പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വായ്പക്കും ഇതേ മാനദണ്ഡം പാലിക്കാം. ഭാവിയില്‍ റുപ്പയ കാര്‍ഡ് ഉപയോഗം ഉള്‍പ്പെടെയുള്ള രീതിയിലേക്ക് സഹകരണ ബാങ്കുകള്‍ക്ക് മാറാന്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഹകരണമേഖലയില്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ വ്യക്തമാക്കി. സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, നബാര്‍ഡ് പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies