കോഴിക്കോട്: പന്തീരാങ്കാവ് നടക്കുന്ന ശ്രീ മംഗള സഹസ്രചണ്ഡീമഹായാഗത്തിന്റെ സാംസ്കാരിക സദസ്സ് ശ്രീരാമദാസ മിഷന് അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ആര്‍ഷഭാരത സംസ്കാരത്തിന്റെ വരദാനമാണ് യാഗാദികര്‍മങ്ങള്‍, ഓരോരുത്തര്‍ക്കും അവനവനിഷ്ടപ്പെടുന്നത് ആചരിക്കാവുന്നതാണ്. അതിലൂടെ മോക്ഷപ്രാപ്തി കൈവരിക്കുകയും ചെയ്യാം. കര്‍മത്തിലൂടെ മാത്രമേ മോക്ഷം കൈവരിക്കുവാന്‍ സാധിക്കുകയൂള്ളൂ. ത്യാഗബുദ്ധിയോടെയുള്ള പ്രവര്‍ത്തനമാണ് ജീവിതവിജയത്തിനാധാരമെന്നും സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
മുല്ലപ്പള്ളി നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മധുമണി അംബാ വിശിഷ്ടാതിഥിയായിരുന്നു. ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. എം.പി.നാരായണക്കുറുപ്പ്, സുനില്‍കുമാര്‍ ഒഴുകില്‍ എന്നിവര്‍ സംസാരിച്ചു.
ദുര്‍ഗാസപ്തശതി പാരായണം, ശ്രീചക്രനവാവരണപൂജ, പൂര്‍ണാഹുതി എന്നിവ നടന്നു. വെള്ളിയാഴ്ച നടക്കുന്ന സാംസ്കാരിക സദസ്സ് കാസര്‍ഗോഡ് നിത്യാനന്ദ യോഗാശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.
Discussion about this post