Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മൂല്യവര്‍ധനവും കാര്‍ഷിക സംസ്‌കരണവും കര്‍ഷകര്‍ക്ക് നിര്‍ണായകം : ഗവര്‍ണര്‍

by Punnyabhumi Desk
Dec 2, 2016, 04:30 pm IST
in കേരളം

വൈഗ2016 കാര്‍ഷിക ശില്പശാലയും പ്രദര്‍ശനവും ആരംഭിച്ചു

തിരുവനന്തപുരം: കാര്‍ഷിക സംസ്‌കരണവും മൂല്യവര്‍ധിത ഉത്പന്നങ്ങളും സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് നിര്‍ണായകമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സംസ്ഥാന കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈഗ2016 എന്ന അന്തര്‍ദേശീയ കാര്‍ഷിക സംസ്‌കരണ, മൂല്യവര്‍ധന ശില്പശാലയുടെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പച്ചക്കറികള്‍ക്കായും മറ്റും കേരളത്തിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ശീതീകരണ സംവിധാനങ്ങളുടെ കുറവും സംസ്ഥാനത്തെ ബാധിക്കുന്നുണ്ട്. ശീതീകരണ സംവിധാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കേണ്ടതും ആവശ്യമാണ്, മികച്ച മൂല്യവര്‍ധിത സാങ്കേതികവിദ്യ ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കും. നൈപുണ്യവികസനവും കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രധാനമാണ്. പുതിയ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് പരിചിതമാക്കേണ്ടതുണ്ട്. കര്‍ഷകരെ സഹായിക്കുന്നതില്‍ സര്‍വകലാശാലകള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ സുസ്ഥിര വികസനം സാധ്യമാവണമെങ്കില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരാന്‍ സാധിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന കാര്‍ഷിക സംസ്‌കൃതിയുള്ള നാടായ കേരളത്തിന് അനന്തമായ സാധ്യതകളാണ് ഈ മേഖലയിലുള്ളത്. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കാര്യത്തില്‍ നിലവാരമുയര്‍ത്താനാകാത്തതാണ് കാര്‍ഷിക മേഖല നേരിട്ട തിരിച്ചടിയുടെ കാരണങ്ങളിലൊന്ന്. കാര്‍ഷിക മേഖലയ്ക്ക് മുന്നോട്ട് പോകുവാന്‍ ആവശ്യമായ ദിശാബോധം നല്‍കുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം.

ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ രാജു നാരായണ സ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ എന്നിവരും സംസാരിച്ചു. കാര്‍ഷിക വിദഗ്ധനായ ആര്‍.ഹേലിയെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു. ശില്പശാലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിദഗ്ധരും, കാര്‍ഷിക മേഖലയിലെ സംസ്ഥാന,ദേശീയ തലത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന യുവകര്‍ഷക സംരംഭക സംഗമം ഡിസംബര്‍ മൂന്നിന് നടക്കും.

വ്യത്യസ്തമായ മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങള്‍,മൂല്യവര്‍ധിത,പാക്കേജിംഗ് സാങ്കേതിക വിദ്യകള്‍, യന്ത്ര സാമഗ്രികള്‍, കൃഷി ഉപകരണങ്ങള്‍, നഴ്‌സറികള്‍ എന്നിവ പൂര്‍ണമായും സൗജന്യമായ പ്രദര്‍ശനത്തിലുണ്ടാകും. കേര ഉത്പന്നങ്ങള്‍ക്കു മാത്രമായി വിപുലമായ പ്രദര്‍ശനവും ചക്ക ഉത്പന്നങ്ങള്‍ അടങ്ങിയ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം, കേരള കാര്‍ഷിക സര്‍വകലാശാല, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല, നാഷണല്‍ ഫുഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നോളജി, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ്, കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം എന്നിവ അവരുടെ സാങ്കേതികവിദ്യാ നേട്ടങ്ങളുമായി പ്രദര്‍ശനത്തിലുണ്ട്.

തനത് നാടന്‍ ഭക്ഷണശാലകളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കലാ മത്സരങ്ങളും പരിപാടിയുടെ ഭാഗമായുണ്ടാകും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ശില്പശാലയുടെയും പ്രദര്‍ശനങ്ങളുടെയും സജ്ജീകരണങ്ങള്‍. ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies