ന്യൂഡല്‍ഹി: 1000, 500 കറന്‍സി നിരോധനം ചെറിയ ചില ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് വലിയ പ്രയോജനമാണ് ഉണ്ടാക്കുകയെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ വ്യാപാര വ്യവസായ മേഖലയ്ക്കു പുത്തന്‍ ഉണര്‍വു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണമിടപാടുകള്‍ കറന്‍സി രഹിതമാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. കറന്‍സിരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.
Discussion about this post