തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് കേരളത്തില്‍ ഇന്ന് അവധി. സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്.
തമിഴ്നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












