ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം വസതിയായ പോയ്‌സ് ഗാര്‍ഡനില്‍ നിന്നു പൊതുദര്‍ശനത്തിനായി രാജാജി ഹാളിലേക്ക് മാറ്റി. അമ്മയെ ഒറു നോക്ക് കാണാനായി ആയിരകണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്ത് തടിച്ച് കൂടിയിട്ടുള്ളത്.
രാവിലെ ആറുമണിയോടെയാണ് മൃതദേഹം പോയ്സ് ഗാര്‍ഡനില്‍ നിന്ന് രാജാജി ഹാളില്‍ എത്തിച്ചത്. ഹാളിന്റെ നാല് കവാടങ്ങളും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. വൈകിട്ടു നാല് വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷം ജയയുടെ ഭൗതിക ശരീരം സംസ്‌കാരത്തിനായി മറീന ബീച്ചിലേക്ക് കൊണ്ട് പോകും. മറീനാ ബീച്ചില്‍ എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയലളിതയ്ക്കും അന്ത്യവിശ്രമമൊരുക്കുന്നത്.
വന്‍ ജനാവലിയാണ് പോയ്സ് ഗാര്‍ഡനിലും രാജാജിഹാളിലും ജയലളിതയെ അവാസാനമായി ഒരു നോക്കു കാണാന്‍ തടിച്ചു കൂടിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും മറ്റ് നേതാക്കളും പോയ്സ് ഗാര്‍ഡനിലെത്തി ജയയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
Discussion about this post