തിരുവനന്തപുരം: കേരളത്തില്‍ ആയുര്‍വേദ പഠന ഗവേഷണങ്ങള്‍ വിപുലപ്പെടുത്തുാന്‍ ദേശീയ നിലവാരത്തിലുള്ള ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പ്രസക്തിയെക്കുറിച്ച് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ്‌നായിക്കുമായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജടീച്ചര്‍ നടത്തിയ കൂടികാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ഗവേഷണ കേന്ദ്രത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ 50 ലക്ഷം വിലയിരുത്തിയിട്ടുണ്ട്. ഇത്തരം ഒരു പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി.
കേന്ദ്ര ആയുഷ് സെക്രട്ടറി, സംസ്ഥാന എന്‍എച്ച്എം ഡയറക്ടര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












