Friday, October 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാര്‍ഷിക രംഗത്തെയും വ്യാവസായിക രംഗത്തെയും സമന്വയിപ്പിക്കും: മുഖ്യമന്ത്രി

by Punnyabhumi Desk
Dec 6, 2016, 06:23 pm IST
in കേരളം

തിരുവനന്തപുരം:  പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മനുഷ്യനു നില്‌നില്‍പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്‍ഷിക രംഗത്തെയും വ്യാവസായിക രംഗത്തെയും സമന്വയിപ്പിച്ച് കാര്‍ഷികമേഖലയ്ക്ക് അഭിവൃദ്ധിയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നുകൊട്ടാരത്തില്‍നടന്ന വൈഗപഞ്ചദിനശില്പശാലയുടെയും കാര്‍ഷികോത്പന്ന പ്രദര്‍ശനത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്പാദന, നിര്‍മാണ, വിതരണ ശൃംഖലയിലെ എല്ലാ ഘട്ടങ്ങളിലും അവബോധം ഉണ്ടാക്കി സംസ്ഥാനത്തിന്റെ കാര്‍ഷികവികസനത്തിനു വേഗം കൂട്ടാന്‍ ഈ ശില്പശാലയും പ്രദര്‍ശനവും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികവൃത്തി നാട്ടില്‍നിന്നുമാത്രമല്ല, രാജ്യത്തുനിന്നുതന്നെ പടിയിറങ്ങിപ്പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. കൃഷിച്ചെലവിലുള്ള വര്‍ധനയും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കുത്തകവത്കരിക്കപ്പെട്ട വിപണിയും അവധി വ്യാപാരത്തിലെ നടപടികളുമാണ് കൃഷിക്കാരെ കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുന്നത്. ക്രമരഹിതമായ കാലവര്‍ഷം, വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളും കാര്‍ഷികമേഖലയ്ക്കു ഭീഷണിയാവുകയാണ്.

പ്രകൃതിദുരന്തങ്ങളെ നേരിടാനോ ദുരന്തബാധിതരാകുന്ന കര്‍ഷകരെ സഹായിക്കാനോ നമ്മുടെ രാജ്യത്തെവിടെയും മൂര്‍ത്തമായ പദ്ധതികളൊന്നുമില്ല. യാതൊരു തത്വദീക്ഷയുമില്ലാത്ത രീതിയില്‍ ജലചൂഷണം നടത്തുന്നതിനാല്‍ ഭൂഗര്‍ഭ ജലസ്രോതസ്സുകളാകെ വറ്റിപ്പോകുകയാണ്. ജലവിഭവ നിയന്ത്രണ സംവിധാനം ശാസ്ത്രീയമായി നിലവില്‍ വരേണ്ടതുണ്ട്. കൂടുതല്‍ ഉത്പാദനത്തിനുവേണ്ടി ക്രമരഹിതമായ വളം, കീടനാശിനി എന്നിവ പ്രയോഗിക്കുന്നത് കൃഷിച്ചെലവു വര്‍ധിപ്പിക്കുന്നതു കൂടാതെ മണ്ണിനെ വിഷമയമാക്കുകയും ചെയ്യുന്നു. പ്രകൃതിയും കൃഷിയും വ്യവസായവുമെല്ലാം ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരുടെ നിയന്ത്രണത്തിലായാല്‍ ജനജീവിതം ദുഷ്‌കരമാകും. കൃഷിഭൂമി വന്‍തോതില്‍ കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്ന അവസ്ഥയുണ്ടാകുന്നത് പച്ചപ്പിന്റെ വളര്‍ച്ച തടഞ്ഞ് ജലക്ഷാമത്തിലേക്ക് നയിച്ച് നാടിനെ മരുഭൂമിയാക്കാന്‍ ഇടവരുത്തും. നാടിന്റെ കാര്‍ഷിക സംസ്‌കൃതി നഷ്ടമാവുന്നത് സര്‍ക്കാര്‍ അതീവ ഗൗരവമായാണ് നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നെല്‍വയലുകളും നീര്‍ത്തടങ്ങളും ഇല്ലാതാവാന്‍ അനുവദിക്കരുത്. നമ്മുടെ കുളങ്ങളും കിണറുകളും നദികളും പുഴകളും കായലുകളുമെല്ലാം മാലിന്യമുക്തമാക്കി ശുചീകരിച്ച് സംരക്ഷിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ രൂപംകൊടുത്ത ഹരിതകേരളം മിഷന്‍ ഈ ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. മാലിന്യമുക്തമാക്കിയ പ്രദേശങ്ങളെ ഹരിതാഭമാക്കി കൃഷിയിലൂടെ സ്വാശ്രയത്വമുള്ള ഹരിതകേരളം സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം. കാര്‍ഷികവൃത്തിയിലേര്‍പ്പെടാന്‍ അഭ്യസ്തവിദ്യര്‍ മുന്നോട്ടുവരുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയെ ആകര്‍ഷണീയവും ലാഭകരവുമാക്കാനും കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണിവിലയേക്കാള്‍ പതിന്മടങ്ങു വില ലഭ്യമാക്കുന്നതിനായി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും കര്‍ഷകനു വിജ്ഞാനം പകര്‍ന്നു നല്‍കിയ വൈഗ ശില്പശാല കാര്‍ഷികരംഗത്ത് മാറ്റമുണ്ടാക്കാന്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലുണ്ടാവുന്ന സാങ്കേതിക ജ്ഞാനം സാധാരണ ജനങ്ങളിലേക്കെത്തിക്കാന്‍ നടപടിയുണ്ടാവുമെന്നും കര്‍ഷക പ്രതിബദ്ധതയുള്ള ഏതു സംരംഭത്തിനും സര്‍ക്കാര്‍ എന്തുസഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷിവകുപ്പും വ്യവസായ വകുപ്പും കൈകോര്‍ത്ത് നാട്ടില്‍ പുതിയൊരു കാര്‍ഷിക സംസ്‌കാരത്തിന് സാദ്ധ്യതകളൊരുക്കുമെന്ന് ചടങ്ങില്‍ ആശംസാപ്രസംഗം നടത്തിയ വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ., വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ രാജു നാരായണ സ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

കേരളം

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

കേരളം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies