ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സഹകരണ ബാങ്കുകളോട് നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് വിവേചനം കാട്ടിയത് തെറ്റാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ജില്ലാ ബാങ്കുകള്‍ക്ക് നോട്ട് മാറ്റി നല്കാന് അവകാശം നല്‍കാത്തതെന്താണെന്നും ഈ ബാങ്കുകളിലെ നിക്ഷേപം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ജില്ലാ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post