തിരുവനന്തപുരം: ശബരിമലയിലേക്കുളള തീര്‍ത്ഥാടകരുടെ വാഹനങ്ങളില്‍ അധികമായി ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ദീര്‍ഘയാത്ര കഴിഞ്ഞു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഉറക്കമില്ലായ്മയും ക്ഷീണവും അപകട കാരണമാകുന്നുണ്ട്. തീര്‍ത്ഥാടക റൂട്ടിലെ അപകടകാരണങ്ങള്‍ സംബന്ധിച്ച വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
ദീര്‍ഘദൂരം വാഹനമോടിച്ചെത്തുന്നവര്‍ മലകയറുകയും തിരിച്ചിറങ്ങുകയും ചെയ്യുമ്പോഴുളള ശാരീരിക ആയാസവും സുഗമമായ ഡ്രൈവിംഗിനെ ബാധിക്കും. ആറു മണിക്കൂറെങ്കിലും ഉറങ്ങിയ ശേഷമേ വാഹനമോടിക്കാവൂവെന്നും നിര്‍ദ്ദേശമുണ്ട്. പമ്പയില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ ഒരു ഡ്രൈവര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ശബരിമല സെഫ് സോണ്‍ പദ്ധതിയുടെ ഭാഗമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറിയിപ്പ് നല്‍കുന്നത്.
Discussion about this post