കാട്ടാക്കട: ആനാകോട് ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക ഉല്‍സവത്തിന് ഇന്നു കൊടിയേറും. ദിവസവും രാവിലെ 5.30ന് ഗണപതിഹോമം. ഏഴിന് ഭദ്രകാളിപ്പാട്ട്. പത്തിന് പുരാണ പാരായണം. ഉച്ചയ്‌ക്ക് ഉല്‍സവസദ്യ. 12.30ന് കളംകാവല്‍, വിളക്കെഴുന്നള്ളിപ്പ്.
ഇന്നുച്ചയ്‌ക്കു രണ്ടിനും 2.30നും മധ്യേ തെക്കതിലേക്ക് എഴുന്നള്ളിപ്പ്. 4.35ന് കൊടിമരം മുറിക്കല്‍. രാത്രി 7.45ന് കൊടിയേറ്റ്. ഒന്‍പതിനും പത്തിനു മധ്യേ കാപ്പുകെട്ടി പാടി കുടിയിരുത്ത്. നാളെ രാത്രി 9.15ന് ഭദ്രകാളിപ്പാട്ട്. 9.30ന് കളമെഴുത്തും സര്‍പ്പപ്പാട്ടും. രാത്രി ഒന്നിന് ഭക്‌തിഗാനസുധ. നാലിനു രാത്രി 9.15ന് ഭദ്രകാളിപ്പാട്ട്. 9.30ന് ഭക്‌തിഗാനമേള. അഞ്ചിനു വൈകിട്ട് ഏഴിന് ഭദ്രകാളിപ്പാട്ട്. ഒന്‍പതിന് പാട്ടുപൂജ. 9.15ന് ഭജന.ആറിനു രാത്രി 9.15ന് ഭദ്രകാളിപ്പാട്ട്. 9.30ന് ഭജന. ഏഴിനു രാവിലെ 6.30ന് കുത്തിയോട്ട വ്രതക്കാരുടെ നമസ്‌കാരം. ഉച്ചയ്‌ക്കു 12.30ന് പാലകനെകൊന്ന് തോറ്റുപാട്ട്.
Discussion about this post