ആലുവ: പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എടത്തല അല്‍ അമീന്‍ നഗറിനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നു രാവിലെ ആറോടെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരില്‍ ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തെരച്ചില്‍ നടത്തിയപ്പോഴാണ് ഓട്ടോയുടെ പിന്‍സീറ്റില്‍ അവശനിലയില്‍ കുഞ്ഞിനെ കണ്ടത്.
വിവരമറിഞ്ഞെത്തിയ എടത്തല പോലീസ് കുഞ്ഞിനെ കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. രണ്ടര കിലോ ഗ്രാം തൂക്കമുള്ള കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. എടത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ നോബിള്‍ അറിയിച്ചു.
Discussion about this post