തിരുവനന്തപുരം: ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദിനെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. എഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനം വൈകിപ്പിച്ചതിനാണ് വിമര്‍ശം.
ഓഫീസിലെ രണ്ടു ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതിനാലാണ് നടപടി വൈകിയതെന്ന ചീഫ് സെക്രട്ടറിയുടെ വാദം കോടതി അംഗീകരിച്ചില്ല.












