കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി വാദം കേള്‍ക്കാന്‍ മാറ്റി. കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവുകളും രേഖകളും ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി പ്രതികളെ വിട്ടയച്ചതെന്നും ചൂണ്ടിക്കാട്ടി സിബിഐയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. 2017 ജനുവരി നാലു മുതല്‍ 12 വരെയാണ് വാദം കേള്‍ക്കുക.












