തിരുവനന്തപുരം: ഭാഷാ പിതാവിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും.
ജനുവരി മൂന്ന് വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പുരസ്‌കാരസമര്‍പ്പണ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ആദരഭാഷണം നിര്‍വഹിക്കും. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പ്രശസ്തിപത്രം അവതരിപ്പിക്കും. സി. രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ നന്ദിയും പറയും.
Discussion about this post