തിരുവനന്തപുരം: കേരളത്തിലെ റെയില്‍ വികസനം ലക്ഷ്യമാക്കി കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തതായി ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ അറിയിച്ചു. കേരള സര്‍ക്കാരിന് 51 ശതമാനവും റെയില്‍വേക്ക് 49 ശതമാനവും ഷെയറുകളാണുള്ളത്.












