Thursday, November 20, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു

by Punnyabhumi Desk
Jan 4, 2017, 05:47 pm IST
in കേരളം

തിരുവനന്തപുരം: ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ എഴുത്തച്ഛന്‍ കാട്ടിയ പോരാട്ടവീറിന്റെ ശക്തിചൈതന്യങ്ങള്‍ അതേപടി ആവാഹിച്ച എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസ്ഥിതിക്കെതിരായ പോരാട്ട വ്യക്തിത്വം കൂടിയായിരുന്നു എഴുത്തച്ഛന്‍. ദൈവം സവര്‍ണ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരിക്കണമെന്ന വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ ദൈവത്തിനുമേലുള്ള പതിതവര്‍ഗത്തിന്റെ അവകാശം അദ്ദേഹം സ്ഥാപിച്ചെടുത്തു. സാഹിത്യത്തിലും സമൂഹത്തിലും വിപ്ലവാത്മകമായി ഇടപെട്ട എഴുത്തച്ഛന്‍, ഭാഷയേയും സമൂഹത്തെയും മനുഷ്യമനസിനെയും നവീകരിച്ചു. ശാസ്ത്രസത്യങ്ങളെ വരെ ഐതിഹ്യങ്ങള്‍ കൊണ്ട് പകരംവെക്കുന്ന കാലത്ത് ശാസ്ത്രചിന്തയുടെ കരുത്ത് എഴുത്തിലും മനസിലും നിലനിര്‍ത്തുന്ന സി. രാധാകൃഷ്ണനില്‍ എഴുത്തച്ഛന്റെ പിന്തുടര്‍ച്ച കാണാം. സത്യത്തിന്റെയും ധര്‍മത്തിന്റെയും ശാസ്ത്രത്തിന്റെയും യുക്തിയുടേയും പക്ഷത്താവണം സി. രാധാകൃഷ്ണനെപ്പോലുള്ളവരുടെ വാക്കിന്റെ തണല്‍. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷ തുടര്‍ന്നും ഉണ്ടാകണം. സര്‍ഗാത്മകതയുടെ വൈവിധ്യപൂര്‍ണമായ സമന്വയമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. വ്യാപരിച്ച സമസ്ത മഖലകളിലും അദ്ദേഹത്തെപ്പോലെ പ്രതിഭാമുദ്ര പതിപ്പിച്ചവര്‍ ചുരുക്കമാണ്. ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന മാസ്റ്റര്‍പീസ് രചനയില്‍ എഴുത്തച്ഛന്റെ ജീവിതംതന്നെ സി. രാധാകൃഷ്ണന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്രയേറെ ഗൃഹപാഠം ചെയ്ത് എഴുതിയ കൃതികള്‍ മലയാളത്തില്‍ അധികമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ സജീവമായി ഇടപെടുന്ന കര്‍മശേഷിയാണ് സി. രാധാകൃഷ്ണന്റെ എഴുത്തിന്റെ സൗന്ദര്യമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയോടെ രചനകള്‍ നിര്‍വഹിക്കുന്ന ഗണ്യനായ എഴുത്തുകാരനാണെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

പുരസ്‌കാരനിര്‍ണയ സമിതി ചെയര്‍മാനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ ആദരഭാഷണം നടത്തി. തുടര്‍ന്ന് സി. രാധാകൃഷ്ണന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിച്ചു. ദര്‍ശനത്തിന്റെയും കര്‍മത്തിന്റെയും ഭാഷയുടേയും ശൈലിയുടേയും കാര്യത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ തുഞ്ചത്ത് എഴുത്തച്ഛനാണ് തന്റെ മാതൃകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച എഴുത്തച്ഛനെ സമുദായം അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. പക്ഷാതീതത്വ പക്ഷമാണ് എഴുത്തുകാരന്‍േറത്. ഭിന്നതകള്‍ ഉണ്ടാക്കി നാട് ഭരിക്കാമെന്ന് ലോകത്ത് ആരെങ്കിലും മോഹിച്ചാല്‍ അത് വ്യര്‍ഥമാണെന്ന് കാലം തെളിയിക്കും. അഭിപ്രായം പറഞ്ഞാല്‍ ഏതെങ്കിലും കള്ളിയില്‍ ഒതുക്കുന്ന അവസ്ഥയാണിപ്പോള്‍. ജനാധിപത്യസമ്പ്രദായത്തില്‍ എല്ലാവര്‍ക്കും അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം വേണം. എഴുത്തുകാരായ തങ്ങള്‍ ഏതു സാഹചര്യത്തിലും അനീതികളെയും അക്രമങ്ങളെയും പോരായ്മകളെയുംകുറിച്ച് പ്രതികരിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

കേരളം

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

Discussion about this post

പുതിയ വാർത്തകൾ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

ശബരിമല തിരക്ക് നിയന്ത്രണം: ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies