ന്യൂഡല്‍ഹി: രാജ്യത്തെ ബ്രോഡ്‌ബാന്‍ഡ്‌കണക്‌ഷന്‍സൗകര്യങ്ങള്‍വര്‍ധിപ്പിക്കുന്നതിനു വേണ്‌ടി പൊതുമേഖലാ സ്‌ഥാപനമായ ബിഎസ്‌എന്‍എലിനായി 18,000 കോടിയുടെ പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ഉടന്‍പച്ചക്കൊടി കാട്ടും.സ്വകാര്യ കമ്പനികളുടെ ഇരച്ചുകയറ്റത്തിനിടയില്‍പ്പെട്ട്‌ഊര്‍ധശ്വാസം വലിക്കുന്ന സ്‌ഥിതിയിലേക്കു നീങ്ങിക്കൊണ്‌ടിരിക്കുന്ന ബിഎസ്‌എന്‍എലിനു വന്‍ആശ്വാസം പകരുന്നതാണ്‌സര്‍ക്കാര്‍തീരുമാനം.സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ഒച്ചിഴയുന്ന വേഗത്തിലാണു ഇപ്പോള്‍കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍.
രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്‌ബാന്‍ഡ്‌കണക്‌ഷനുകള്‍ലഭ്യമാക്കാന്‍അഞ്ചുലക്ഷം കിലോമീറ്റര്‍ഒപ്‌ടിക്കല്‍ഫൈബര്‍കേബിളുകള്‍സ്‌ഥാപിക്കുന്നതിനും അതിവേഗ കണക്‌ഷനായ വൈമാക്‌സ്‌ശൃംഖല ഗ്രാമങ്ങളില്‍വിപുലമാക്കുന്നതിനും പദ്ധതിയുണ്‌ട്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചുകൊണ്‌ട്‌ഒപ്‌്‌റ്റിക്കല്‍ഫൈബര്‍, വൈമാക്‌സ്‌ശൃംഖല വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്‌ട്. ബിഎസ്‌്‌എന്‍എലിന്റെ നിലവിലുള്ള ശൃംഖല വികസിപ്പിക്കാന്‍വേണ്‌ടി അതിനുള്ളില്‍ത്തന്നെ മറ്റൊരു കമ്പനിക്കു രൂപം നല്‍കാന്‍ആദ്യം പദ്ധതിയിട്ടെങ്കിലും അത്‌ഒരു വെള്ളാനയായി മാറുമോ എന്ന സംശയത്താല്‍ഉപേക്ഷിക്കുകയായിരുന്നു.
ഗ്രാമീണ മേഖലയില്‍പ്പോലും ഇപ്പോള്‍ലാന്‍ഡ്‌ഫോണ്‍സേവനം നഷ്‌ടത്തിലാണു കൊണ്‌ടുപോകുന്നത്. എന്നാല്‍, ഇതിനുവേണ്‌ടി കമ്പനിക്കുള്ള സബ്‌സിഡി വര്‍ധിപ്പിക്കാനാണു സര്‍ക്കാര്‍ഉദ്ദേശിക്കുന്നത്. ടെലികോം കമ്പനികളുടെ വാര്‍ഷിക വരുമാനത്തില്‍നിന്നും ഈടാക്കുന്ന അഞ്ചുശതമാനം ധനം ഉപയോഗിച്ചു രൂപീകരിച്ച യൂണിവേഴ്‌സല്‍സര്‍വീസ്‌ഒബ്‌ളിഗേഷന്‍ഫണ്‌ടി(യുഎസ്‌ഒഎഫ്)ല്‍നിന്നുള്ള തുകയായിരിക്കും വികസന പദ്ധതികള്‍ക്കു വേണ്‌ടി വിനിയോഗിക്കുക. 2002 ലാണ്‌്‌ഈ ഫണ്‌ടിനു സര്‍ക്കാര്‍രൂപം നല്‍കിയത്. ഇപ്പോള്‍ഫണ്‌ടില്‍25,000 കോടി ലഭിച്ചിട്ടുണ്‌ട്. കുറെവര്‍ഷങ്ങളായി ബിഎസ്‌എന്‍എലിന്റെ വരുമാനവും ലാഭവും ഇടിഞ്ഞുവരികയായിരുന്നു. വന്‍വികസന പദ്ധതികള്‍ആവിഷ്‌കരിച്ചെങ്കിലും ചുവപ്പുനാടയിലും ട്രേഡ്‌യൂണിയന്‍പ്രശ്‌നങ്ങളിലും അതു കുരുങ്ങി. ഉപയോക്‌താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ഭാരതി എയര്‍ടെല്ലും വോഡഫോണും ബിഎസ്‌എന്‍എലിനെ പിന്തള്ളുകയും ചെയ്‌തു. വിപണി വളരുന്നതനുസരിച്ച്‌അത്യാധുനിക ഉപകരണങ്ങള്‍സ്വന്തമാക്കാനും കമ്പനിക്കു കഴിഞ്ഞില്ല.2006 ല്‍ആഗോള മൊബൈല്‍സംവിധാന(ജി എസ്‌എം)ത്തിനു വേണ്‌ടി 630 ലക്ഷം രൂപയുടെ ടെന്‍ഡര്‍വിളിച്ചെങ്കിലും മന്ത്രി എ രാജ ഇടപെട്ട്‌അതു 120 ലക്ഷമാക്കുകയായിരുന്നു.
പിന്നീടു 930 ലക്ഷം രൂപയുടെ ടെന്‍ഡര്‍വിളിച്ചുവെങ്കിലും അതു കടുത്ത വിവാദത്തിനു വഴിതെളിച്ചു. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ടെന്‍ഡര്‍എന്നാണ്‌ഇതിനെ വിശേഷിപ്പിക്കുന്നത്. 60% വരുന്ന മൊബൈല്‍വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ഇന്ത്യയുടെ ബ്രോഡ്‌ബാന്‍ഡ്‌മേഖല ഒരു ശതമാനം മാത്രമാണ്. എന്നാല്‍ഇന്റര്‍നെറ്റ്‌മേഖലയില്‍പത്തുശതമാനം വളര്‍ച്ചയാണു സര്‍ക്കാരിനെ മനംമാറ്റത്തിനു പ്രേരിപ്പിക്കുന്നത്.
ഉന്നതവിദ്യാഭ്യാസം, പ്രാഥമിക വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ടെലികോം, ഐടി, സാമ്പത്തികം എന്നീ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ആസൂത്രണകമ്മിഷനും ബിഎസ്‌എന്‍എലിനെ ശക്‌തിപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്‌ട്.
രണ്‌ടു ഘട്ടങ്ങളിലായാണു വികസന പദ്ധതികള്‍നടപ്പിലാക്കാന്‍ഒരുങ്ങുന്നത്. ഗിഗാബൈറ്റ്‌്‌പാസിവ്‌ഒപ്‌ടിക്കല്‍നെറ്റ്‌വര്‍ക്കിലൂടെ നിലവിലുള്ള ശൃംഖല ശക്‌തിപ്പെടുത്തുക, ത്രീജി, വൈമാക്‌സ്‌സൗകര്യങ്ങള്‍ക്കുവേണ്‌ടി 4332 ടെലികോം ടവറുകള്‍സ്‌ഥാപിക്കുക, 19,000 കിലോമീറ്ററില്‍ഉടന്‍ഒപ്‌ടിക്കല്‍ഫൈബര്‍കേബിള്‍സ്‌ഥാപിക്കുക എന്നിവയാണ്‌ലക്ഷ്യമിടുന്നത്.
Discussion about this post