Thursday, October 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍

by Punnyabhumi Desk
Jan 9, 2017, 06:47 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടന്ന പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയുടെ വികസനത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സമാന സംവിധാനങ്ങളുടെയും അനുമതി നേടുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. ശബരിമലയിലെ സാഹചര്യം ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ അറിയേണ്ടതുണ്ട്. ഓരോ വര്‍ഷവും ശബരിമലയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. പമ്പ ഏറെ മലിനപ്പെടുന്നുണ്ട്. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനം നടക്കണം. മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യനിര്‍മാര്‍ജനത്തിലും ശ്രദ്ധപുലര്‍ത്തണം.

കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ടിരുന്നു. ശുചിത്വ പാലനത്തില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വെളിയിട വിസര്‍ജനമുക്ത പദ്ധതിയിലെ മുന്നേറ്റത്തെക്കുറിച്ചും ഇരുവരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒ.ഡി.എഫ് പ്രഖ്യാപനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിനെ കണ്ടിരുന്നു. ശബരിമലയുടെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇവിടേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

എം ശ്രീ പദ്ധതി: കേരളാ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയില്‍ പ്രതികരണവുമായി എബിവിപി.പി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

സംസ്ഥാന സ്‌കൂള്‍ കായികമേള: തുടര്‍ച്ചയായ രണ്ടാംതവണയും അത്ലറ്റിക്‌സ് ചാമ്പ്യനായി മലപ്പുറം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ട് കോടതി

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കായിക മേള കണ്ണൂര്‍ ജില്ലയില്‍ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി

മഴ മുന്നറിപ്പ്: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്ന് ബിനോയ് വിശ്വം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies