കൊച്ചി: വിദ്യാര്‍ഥി സംഘടനകള്‍ കഴിഞ്ഞ ദിവസം തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലും ഇന്ന് കൊച്ചിയിലെ മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസിനു നേരെ നടത്തിയ അക്രമത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ വ്യാഴാഴ്ച കോളജുകള്‍ അടച്ചിടും. സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനിലെ 120 കോളജുകളാണ് അടച്ചിടുന്നത്. കോളജുകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.












