ആലുവ: ഹോണ്ട ഷോറൂമില്‍ വന്‍ തീപിടുത്തം ‘വാഹനങ്ങളും, ഓഫീസും പൂര്‍ണ്ണമായും കത്തിനശിച്ചു.ഒരു കോടി രൂപയിലധികം നഷ്ടം കണക്കാക്കുന്നു. ആലുവ ദേശീയ പാതയില്‍ പുളിഞ്ചോടിന് സമീപം പ്രവര്‍ത്തിക്കുന്ന ആര്യഭംഗി ഹോണ്ടയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം. ഉണ്ടായത്. ഡിസ്‌പ്ലേക്കായി സൂക്ഷിച്ചിരുന്ന പതിനഞ്ചോളം ഇരുചക്ര വാഹനങ്ങള്‍ അഗ്‌നിക്കിരയായി.
ഉറക്കത്തിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് തീ കണ്ടത് .ആലുവ അഗ്‌നിശമന സേനാ വിഭാഗമെത്തിയാണ് തീ അണച്ചത് .വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.
ഇതോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അക്കൗണ്ട് സെക്ഷന്‍, സ്‌പെയര്‍ പാര്‍ട്‌സ് ,സര്‍വീസ് സെന്റര്‍എന്നീ വിഭാഗങ്ങളിലേക്കും, തൊട്ടടുത്തുള്ള യാ ഡിലേക്കും തീ പടരാതിരുന്നത് വന്‍ അപകടമാണ് ഒഴിവായത്
ഫയര്‍സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വി.എസ്.സുകുമാരന്‍ ,ഫയര്‍മാന്‍മാരായ ടി.കെ.എല്‍ദോസ് ,പി.ആര്‍.ബാബു, ജോസഫ് ബാബു, ശ്രീദാസ് ,അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ അണച്ചത് .
Discussion about this post