Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഹരിവരാസനം പുരസ്‌കാരം ഗംഗൈഅമരന്  സമ്മാനിച്ചു

by Punnyabhumi Desk
Jan 16, 2017, 04:00 pm IST
in കേരളം

ശബരിമല: ഭക്തിയും സംഗീതവും ഒന്നു ചേര്‍ന്ന സുന്ദര മുഹൂര്‍ത്തത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈഅമരന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു. സന്നിധാനം അയ്യപ്പ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരം നല്‍കിയത്.

അയ്യപ്പന് അര്‍ച്ചനയായി സംഗീതാഭിഷേകം നടത്തിക്കൊണ്ടാണ് ഗംഗൈ അമരന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. അയ്യപ്പന്‍ നല്‍കിയ ഭിക്ഷയാണ് ഈ പുരസ്‌കാരവും തന്റെ സംഗീതവുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂര്‍ത്തം ജീവിതത്തിലുണ്ടായിട്ടില്ല. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഹരിവരാസനം പോലെ പുണ്യമുള്ള മറ്റൊരു അവാര്‍ഡ് വാങ്ങാന്‍ അവസരം ഉണ്ടായിട്ടില്ല. യേശുദാസിനും ഉണ്ണികൃഷ്ണനുമൊപ്പമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി ശബരിമലയിലെത്തിയത്. ഓരോ തവണ അയ്യപ്പനെ തൊഴുത് മലയിറങ്ങുമ്പോഴും ജീവിതത്തില്‍ ഒരു ഭാഗ്യം കാത്തിരുന്നിട്ടുണ്ട്. ആദ്യത്തെ തവണ മലയിറങ്ങി പമ്പയിലെത്തിയപ്പോഴാണ് സഹോദരന്‍ ഇളയരാജയ്ക്ക് ആദ്യമായി സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ച വിവരം അറിയുന്നത്. രണ്ടാമത്തെ തവണ തനിക്ക് ചലച്ചിത്ര ഗാനരചന നടത്താനുള്ള അവസരം ലഭിച്ചു.

ചടങ്ങില്‍ സംബന്ധിച്ച നടന്‍ ജയറാമിനൊപ്പം കാനനവാസാ കലിയുഗവരദാ… എന്ന ഗാനം ആലപിച്ചത് വ്യത്യസ്ത അനുഭവമായി. തമിഴിലും മലയാളത്തിലും നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ അദ്ദേഹം ഭക്തര്‍ക്കായി ആലപിച്ചു. അടുത്ത വര്‍ഷം ഹരിവരാസനം പുരസ്‌കാരം നല്‍കുന്ന ദിവസം തന്റെ സംഗീത സംഘത്തോടൊപ്പം എത്തി നിരവധി പാട്ടുകള്‍ സന്നിധാനത്ത് പാടുമെന്ന് തീര്‍ത്ഥാടകര്‍ക്ക് ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, ജസ്റ്റിസ് അരിജിത്ത് പസായത്ത്, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ സി. പി. രാമരാജ പ്രേമപ്രസാദ്, നടന്‍ ജയറാം, ദേവസ്വം അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies