ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. പുതിയ ഉത്തരവ് പ്രകാരം പ്രതിദിനം 10,000 രൂപ എ.ടി.എമ്മില്‍നിന്നു പിന്‍വലിക്കാം. പ്രതിദിനം 4,500 രൂപയായിരുന്നു പരിധി. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 തന്നെയായി തുടരും.
കറന്റ് അക്കൗണ്ടില്‍ നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്തി.












