ശബരിമല: മകരവിളക്ക് സീസണില്‍ കെ. എസ്. ആര്. ടി. സിക്ക് 4,42,33,183 കോടി രൂപയുടെ വരുമാനം. മകരവിളക്ക് ദിവസമായ 14നും തൊട്ടടുത്ത ദിവസവും കൂടി ലഭിച്ചത് 45 ലക്ഷം രൂപ.
കഴിഞ്ഞ സീസണില്‍ ഈ കാലയളവിലെ വരുമാനം 36247838 രൂപയായിരുന്നു. ഇത്തവണത്തെ മണ്ഡല മകരവിളക്ക് സീസണില്‍ കെ. എസ്. ആര്. ടി. സിക്ക് ആകെ ലഭിച്ചത് 13,20,61,339 രൂപ വരുമാനമാണ്. മകരവിളക്ക് ദിവസം 436 ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി. 1216 ബസുകള്‍ പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തി. പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ഗുരുവായൂര്‍, ഓച്ചിറ, പാലക്കാട് റൂട്ടുകളിലാണ് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയത്.
Discussion about this post